തുണച്ചത് ശബരിമല; കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 16 കോടിയുടെ വർധന

തുണച്ചത് ശബരിമല; കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 16 കോടിയുടെ വർധന

നിരന്തരം നഷ്ടക്കണക്കുകൾ മാത്രം പറയുന്ന കെഎസ്ആർടിസിക്ക് കഴിഞ്ഞ മാസം റെക്കോർഡ് വരുമാനം

തിരുവനന്തപുരം: നിരന്തരം നഷ്ടക്കണക്കുകൾ മാത്രം പറയുന്ന കെഎസ്ആർടിസിക്ക് കഴിഞ്ഞ മാസം റെക്കോർഡ് വരുമാനം. ശബരിമല സീസണിന്റെ പിൻബലത്തിലാണ് വരുമാനത്തിൽ കോർപറേഷൻ റെക്കോർഡിട്ടത്. 

2019ൽ മുൻ വർഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ വരുമാന വർധനയും ഉണ്ടായി. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറിൽ മാത്രം കെഎസ്ആർടിസി നേടിയത്. 2019 ൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതും ഡിസംബറിൽ തന്നെ. 

മെയിൽ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറിൽ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ൽ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ൽ 2272 കോടി രൂപയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com