വയനാട്ടില്‍ പുളളിപ്പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു, പുറത്തെത്തിക്കാന്‍ വനംവകുപ്പിന്റെ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 08:46 AM  |  

Last Updated: 03rd January 2020 08:46 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ പുളളിപ്പുലി കിണറ്റില്‍ വീണു.വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുളളിപ്പുലിയെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി.

ഇന്ന് പുലര്‍ച്ചെയാണ് പുളളിപ്പുലി കിണറ്റില്‍ വീണത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ജനവാസ മേഖലയാണ്. പുലിയെ കയറുകെട്ടി പുറത്തെത്തിക്കാനുളള ശ്രമമാണ് നടക്കുന്നത്.

ആഴമില്ലാത്ത കിണറാണ്. പുലിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ കിണറ്റില്‍ വന്നു നോക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ പുലിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കാടിനോട് ചേര്‍ന്ന പ്രദേശമാണ്. അടുത്തിടെ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.