കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു; യുപി പൊലീസ് കസ്റ്റഡിയില്‍ വെച്ചത് പത്ത് മണിക്കൂര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 09:13 PM  |  

Last Updated: 04th January 2020 09:13 PM  |   A+A-   |  

kannan_gopinathan

 

ലഖ്‌നൗ: യുപി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മുന്‍ ഐപിഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് പത്തുമണിക്കൂറിന് ശേഷമാണ് കണ്ണന്‍ ഗോപിനാഥിനെ വിട്ടയച്ചത്. 

അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇദ്ദേഹം. അലിഗഡില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജില്ല മജിസ്‌ട്രേറ്റ് വിലക്കിയതിനെ തുടര്‍ന്ന് ആഗ്രയില്‍ വെച്ച് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. 

ഗ്വാളിയോറില്‍ നിന്ന് അലിഗഡ് സര്‍വകലാശാലയിലേക്ക് റോഡ് മാര്‍ഗം പോകവെയാണ് ആഗ്രയില്‍ വെച്ച് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാമെന്ന കാരണം ചൂണ്ടി കണ്ണന്‍ ഗോപിനാഥിന്റെ പ്രവേശനം വിലക്കി വ്യാഴാഴ്ച അലിഗഡ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് സര്‍വകലാശാലയില്‍ പരിപാടി നടക്കേണ്ടിയിരുന്നത്.