കുട്ടിക്കൊമ്പന്‍ തളര്‍ന്നുവീണത് ചികിത്സ പിഴവല്ലെന്ന് വനംവകുപ്പ്; പിഞ്ചുവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമം തുടരുന്നു

ജന്മനാ ആനയ്ക്ക് ഇടത്തേക്കാലില്‍ ആറ് വിരലുണ്ടായിരുന്നു. കാലിന് ബലക്കുറവുണ്ടായിരുന്നതിനാല്‍ കിടക്കാറുണ്ടായിരുന്നില്ല
കുട്ടിക്കൊമ്പന്‍ തളര്‍ന്നുവീണത് ചികിത്സ പിഴവല്ലെന്ന് വനംവകുപ്പ്; പിഞ്ചുവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമം തുടരുന്നു

പത്തനംതിട്ട: ആനക്കുട്ടി ചികിത്സാ പിഴവിനെ തുടര്‍ന്നാണ് തളര്‍ന്ന് വീണതെന്ന വാദങ്ങള്‍ തള്ളി വനം വകുപ്പ്. എന്നാല്‍ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പന്‍ പിഞ്ചു ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുഴഞ്ഞു വീണത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. 

എക്‌സറെ എടുക്കാനായി മയക്കിയതോടെയാണ് ആനക്കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച മുന്‍പാണ് കാലിന്റെ നീര്‍ക്കെട്ട് പരിശോധിക്കാന്‍ എക്‌സറേ എടുത്തതെന്ന് വനംവകുപ്പ് പറയുന്നു. ഇതിന് ശേഷം ആനക്കുട്ടി എഴുന്നേറ്റ് നിന്നിരുന്നു. ജന്മനാ ആനയ്ക്ക് ഇടത്തേക്കാലില്‍ ആറ് വിരലുണ്ടായിരുന്നു. കാലിന് ബലക്കുറവുണ്ടായിരുന്നതിനാല്‍ കിടക്കാറുണ്ടായിരുന്നില്ല. 

ഭാരക്കൂടുതല്‍ കാരണം പിന്‍കാലിന്റെ മസിലുകള്‍ ദുര്‍ബലമായി ആനക്കുട്ടി തളര്‍ന്നു വീണതാണെന്ന് വനംവകുപ്പ് ഡോക്ടര്‍മാര്‍ പറയുന്നു. വനത്തില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചുവിനെ മൂന്ന് വര്‍ഷം മുന്‍പാണ് വനപാലകര്‍ രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com