ചാലക്കുടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 06:10 PM  |  

Last Updated: 04th January 2020 06:10 PM  |   A+A-   |  

 

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരിച്ചു. കളത്തിവീടില്‍ വറീതിന്റെ മകന്‍ ബാബു(48)വാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അപകടത്തില്‍ മരിച്ചത്.

ബാബുവിന്റെ ബൈക്ക് ട്രെയിലറിലിടിച്ചാണ് അപകടം. അല്‍ബയാന്‍ പത്രത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്രമെടുക്കുവാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പത്രമെടുക്കുവാന്‍ ബാബു എത്താത്തതിനെ തുടര്‍ന്ന് കൂടെ ജോലിച്ചെയ്യുന്ന അല്‍ബയാനിലെ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് അപകട വിവരമറിയുന്നത്.