'മത്സരയോട്ടം'; സ്വകാര്യ ബസ് കയറിയിറങ്ങി, കുറെദൂരം വലിച്ചിഴച്ചു; വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു.  രാമമംഗലം കിഴുമുറി ഇറുമ്പില്‍ ഇ ആര്‍ ശശിയുടെ ഭാര്യ 47-കാരിയായ ഇന്ദിര ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

എറണാകുളം തിരുമാറാടി എടപ്ര കവലയിലാണ് സംഭവം. സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ
സ്‌കൂട്ടര്‍ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മത്സരിച്ച് ഓടി എത്തിയ സ്വകാര്യ ബസ് ഭര്‍ത്താവിനൊപ്പം ഇന്ദിര സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങി കുറെദൂരം വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ദിരയുടെ കൈപ്പത്തിക്കും തോളിനും ഇടയിലൂടെയാണ് ബസിന്റെ ചക്രം കയറിയിറങ്ങിയത്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശശി  ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ജീസസ് എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് െ്രെഡവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com