'ഒറ്റയാന്‍കളി' വേണ്ട ; പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

സിഐയാണോ എസ്‌ഐയാണോ വലുതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ആവശ്യമില്ല
'ഒറ്റയാന്‍കളി' വേണ്ട ; പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളില്‍ ഒറ്റയാന്‍കളി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ താക്കീത് നല്‍കിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരാക്കിയ ശേഷം അധികാര തര്‍ക്കത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ ജോലികള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

സിഐയാണോ എസ്‌ഐയാണോ വലുതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ആവശ്യമില്ല. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ദുര്‍ബലമായാല്‍ സംസ്ഥാനത്ത് ഇടത് തീവ്രവാദംപോലെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കും. അതിനാല്‍ സേന ശക്തമാകണം.

മണല്‍മാഫിയയെ സഹായിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും. വീട്ടിനുള്ളില്‍ അടക്കം കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ ജനമൈത്രി സംവിധാനം പൊലീസ് കാര്യക്ഷമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിജിപി ലോകനാഥ് ബെഹ്‌റ, ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com