പുതുതന്ത്രവുമായി കളളക്കടത്തുകാര്‍, തേപ്പുപെട്ടിയില്‍ ഉരുക്കിയൊഴിച്ച് തങ്കം കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ പിടികൂടിയത് 43 ലക്ഷം വിലമതിക്കുന്നത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2020 11:50 AM  |  

Last Updated: 05th January 2020 11:50 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി:  വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തിന് പുതുവഴികള്‍ തേടി കളളക്കടത്തുകാര്‍. മിക്‌സിക്കുളളിലും സ്പീക്കറിനുളളിലും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താനുളള ശ്രമം കഴിഞ്ഞദിവസങ്ങളില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയിരുന്നു. ഇപ്പോഴിതാ, തേപ്പുപെട്ടിയില്‍ ഉരുക്കിയൊഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയും തങ്കം കടത്താനുളള ശ്രമം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരാജയപ്പെടുത്തി.

നെടുമ്പാശേരിയിലാണ് വീണ്ടും കളളക്കടത്ത് വേട്ട നടന്നത്. 43 ലക്ഷം രൂപ വിലമതിക്കുന്ന 1300 ഗ്രാം തങ്കമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വലയിലാക്കി.

മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്ന് മലപ്പുറം സ്വദേശികളാണ് അനധികൃതമായി തങ്കം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തങ്കം തേപ്പുപെട്ടിയില്‍ ഉരുക്കി ഒഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയുമാണ് കടത്താന്‍ ശ്രമിച്ചത്.