17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 06th January 2020 06:37 PM |
Last Updated: 06th January 2020 06:38 PM | A+A A- |

കൊച്ചി: 17കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കൊച്ചി കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. കുത്തേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.
പെൺകുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് 17കാരിക്ക് കുത്തേറ്റ സംഭവവും പുറത്തു വരുന്നത്.