17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. കുത്തേറ്റ പെൺകുട്ടി അതീവ ​ഗുരുതരാവസ്ഥയിലാണ്
17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കൊച്ചി: 17കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കൊച്ചി കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. കുത്തേറ്റ പെൺകുട്ടി അതീവ ​ഗുരുതരാവസ്ഥയിലാണ്.

പെൺകുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് 17കാരിക്ക് കുത്തേറ്റ സംഭവവും പുറത്തു വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com