ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൃദയാഘാതം; മലയാളി സൗദിയില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 08:03 AM  |  

Last Updated: 06th January 2020 08:03 AM  |   A+A-   |  

death

 

റിയാദ്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച മലയാളി മരിച്ചു. നല്ലളം അരീക്കാട് പറമ്പ് സ്വദേശി നൂനിന്റകത്ത് അബ്ദുല്‍ ഖാദര്‍ (64) ആണ് മരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 

സ്വകാര്യ ഗ്രൂപ്പില്‍ ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മദീന സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനായി മദീനയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഹിജ്‌റ റോഡില്‍ വാദി സിതാര എന്ന സ്ഥലത്തുവെച്ചു ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. 

ജമീലയാണ് ഭാര്യ. സൗദി റെഡ് ക്രസന്റ് ആംബുലന്‍സ് എത്തി മൃതദേഹം ഖുലൈസ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍ നിന്ന് വന്ന ഉംറ ഗ്രൂപ്പിനൊപ്പം ഞായറാഴ്ച ഉച്ചക്ക് 2.30നുള്ള ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റ് വഴി നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.