'മൃ​ഗീയതയുടെ അങ്ങേയറ്റം' ; വെറുപ്പിനും അക്രമത്തിനുമെതിരെ ഒന്നിച്ചുനിൽക്കണമെന്ന് നിവിൻപോളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 04:52 PM  |  

Last Updated: 06th January 2020 04:52 PM  |   A+A-   |  

 

ജെഎന്‍യു കാമ്പസിലുണ്ടായ മുഖംമൂടി ആക്രമണത്തെ അപലപിച്ച് നടൻ നിവിൻ പോളി. ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം  മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ പോളി ട്വിറ്ററിൽ കുറിച്ചു.

മൃഗീയതയുടെ ഏറ്റവും മോശമായ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ ശിക്ഷിക്കണം. വിദ്വേഷത്തിനും അക്രമത്തിനുമെതിരെ നാം ഒന്നിച്ചു നില്‍ക്കണമെന്നും നിവിൻ പോളി അഭ്യർത്ഥിച്ചു.
StandWithJNU, JNUViolence തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.