ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷ ടൈം ടേബിളില്‍ മാറ്റം; ദിവസം രണ്ടുപരീക്ഷ, വിദ്യാര്‍ത്ഥികളെ 'വെള്ളംകുടിപ്പിക്കുന്ന' നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 08:06 AM  |  

Last Updated: 06th January 2020 08:06 AM  |   A+A-   |  

ഫയല്‍ ചിത്രം


 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷാ ടൈം ടേബിളില്‍ മാറ്റം വരുത്തിയത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതി. ദിവസവും രണ്ടെണ്ണം വെച്ചാണ് പുതിയ ക്രമീകരണം. ഫെബ്രുവരി 14മുതല്‍ 30വരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മോഡല്‍ പരീക്ഷ.

രാവിലെയും ഉച്ചക്കു ശേഷവുമായി രണ്ട് വിഷയങ്ങള്‍ വീതം പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവും പരീക്ഷകള്‍ നടത്തുന്നത് ആദ്യമായാണ്. ഇത് കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് ഒരുങ്ങാന്‍ ആവശ്യത്തിന് സമയം അനുവദിക്കില്ലെന്നാണ് ആശങ്ക.

പൊതു പരീക്ഷയുടെ മാതൃക തന്നെയാണ് ഇതുവരെ മോഡല്‍ പരീക്ഷകള്‍ക്കും സ്വീകരിച്ചുവന്നിരുന്നത്. പൊതുപരീക്ഷ ഒരുദിവസം ഒരെണ്ണം എന്ന രീതിയിലാണ് നടത്തുന്നത്.