അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ പനി; സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പിടിച്ചതോടെയാണ്  സ്‌കൂള്‍ അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ പനി; സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടമായി പനി പിടിച്ചതോടെ സ്‌കൂള്‍ രണ്ട് ദിവസത്തേയ്ക്ക് അടച്ചു, കോഴിക്കോട് ആനയാംകുന്ന് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായയത്.

42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പിടിച്ചതോടെയാണ് രണ്ടുദിവസത്തേയ്ക്ക് സ്‌കൂള്‍ അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com