ആള്‍ക്കൂട്ടത്തിനിടെ പൊലീസുകാരിയെ കടന്നുപിടിച്ചു ; മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി വനിതാ പൊലീസ് ഓഫീസര്‍ ; യുവാവ് ജയിലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 12:37 PM  |  

Last Updated: 07th January 2020 12:37 PM  |   A+A-   |  

arrest45

പ്രതീകാത്മകചിത്രം

 

കോട്ടയം : ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിലായി. നെയ്യശേരി തേക്കനാല്‍ സുനിലിനെ(24)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന കാര്‍ഷികമേളയ്ക്കിടെയായിരുന്നു സംഭവം.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ, ആള്‍ക്കൂട്ടത്തിനിടയിലൂടെ എത്തിയ സുനില്‍ വനിതാ പൊലീസ് ഓഫീസറെ കടന്നുപിടിക്കുകയായിരുന്നു. തിക്കും തിരക്കും ഭാവിച്ച് കടന്നുപോവുന്നതിനിടെയാണ് ഇയാള്‍ പൊലീസുകാരിയെ ആക്രമിച്ചത്.

തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വനിതാ പൊലീസ് ഓഫീസര്‍ മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.