നിമിഷ ഫാത്തിമ ഉള്‍പ്പെടെ ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ കാബുള്‍ ജയിലില്‍ ; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 02:45 PM  |  

Last Updated: 07th January 2020 02:45 PM  |   A+A-   |  


ന്യൂഡല്‍ഹി : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്‌ഐഎസ്) ചേര്‍ന്ന 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍. ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. ഇതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിന്‍ ജേക്കബ് പാലത്ത് എന്നിവര്‍ കാബുള്‍ ജയിലില്‍ ഉള്ളതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഐഎസില്‍ ചേര്‍ന്ന നഫീസ, റുക്‌സാന അഹംഗീര്‍, സാബിറ, റുഹൈല തുടങ്ങിയവര്‍ ജയിലിലുണ്ട്.

ഇവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ തീരുമാനം എടുിത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിച്ച് ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യണോ, അഫ്ഗാന്‍ നിയമത്തിന് വിട്ടുകൊടുക്കണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ഇവര്‍ വിചാരണ നേരിടേണ്ടി വരും.

അതേസമയം തടവിലുള്ളവരെ ഇന്ത്യയില്‍ എത്തിച്ചാലേ കേസ് അന്വേഷണം നടക്കൂവെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. ഇവര്‍ മതം മാറിയത് എങ്ങനെയെന്ന് പുറത്തുവരണമെങ്കില്‍ ഇ്ത്യയില്‍ അന്വേഷണം വേണമെന്നും നാമിഷയുടെ അമ്മ വ്യക്തമാക്കി.