തദ്ദേശ തെരഞ്ഞെടുപ്പ് : കരട് വോട്ടര്‍ പട്ടിക 20 ന് ; 2015 ന് ശേഷം പേര് ചേര്‍ത്തവര്‍ വീണ്ടും പേരു നല്‍കേണ്ടി വരും

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് : കരട് വോട്ടര്‍ പട്ടിക 20 ന് ; 2015 ന് ശേഷം പേര് ചേര്‍ത്തവര്‍ വീണ്ടും പേരു നല്‍കേണ്ടി വരും

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക ഈ മാസം 20 ന് പ്രഖ്യാപിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാകും കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുക.

2015 ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും പേര് ചേര്‍ക്കേണ്ടി വരുമെന്നാണ് സൂചന. ഇതുപ്രകാരം 30,0000 ലേരെ പേര്‍ വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതായി വന്നേക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രഖ്യാപിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. നവംബര്‍ 12 നാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടത്.

1200 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ 941. ബ്ലോക്ക് പഞ്ചായത്ത് 152, ജില്ലാ പഞ്ചായത്ത് 14, മുനിസിപ്പാലിറ്റി 87, കോര്‍പ്പറേഷന്‍ 6. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 2,51,08536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com