മതംമാറാന്‍ നിര്‍ബന്ധിച്ച് കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസ് : യുവതി അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

പീഡനവിവരവും ഇസ്ലാമിലേക്ക് മാറാന്‍ ഭീഷണിയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ദിവസം യുവതി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു : മതം മാറാന്‍ നിര്‍ബന്ധിച്ച് കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ ബംഗലൂരുവില്‍ അറസ്റ്റിലായി. റിഷാബ്, അന്‍സര്‍, ഇയാളുടെ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്. റിഷാബ് ചെര്‍പ്പുളേേശ്ശരി സ്വദേശിയാണ്. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഒരുവര്‍ഷമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞദിവസമാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാസര്‍കോടുകാരിയായ 18 കാരിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുന്നവരില്‍ രണ്ടുപേര്‍ ബംഗലൂരു സ്വദേശികളാണെന്നും, ഒരാള്‍ മലയാളിയാണെന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിരുന്നു. ഉഡുപ്പി-ചിക്കമംഗലൂരു എംപി ശോഭ കരന്തലജെയ്ക്ക് ഒപ്പമെത്തിയാണ് പെണ്‍കുട്ടി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്.

മൂന്നുയുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം ചെയ്യുകയും ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി ശോഭ കരന്തലജെ വെളിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുകയാണെന്നും പരാതിയില്‍ യുവതി പറയുന്നു. ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനും ഒരു സഹോദരിയുമാണുള്ളത്. കുടുംബം മുഴുവന്‍ ഇസ്ലാമിലേക്ക് മതംമാറിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നതെന്നും ശോഭ കരന്തലജെ പറഞ്ഞു.

ബംഗലൂരു, മംഗലൂരു തുടങ്ങിയ ഇടങ്ങളില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേരളകര്‍ണാടക അതിര്‍ത്തിയില്‍ ബലാല്‍സംഗത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം നിരവധി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള കെണിയില്‍പ്പെട്ട പെണ്‍കുട്ടികളിലൊരാളാണ് ഈ യുവതിയെന്നും ശോഭ കരന്തലജെ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കാന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ (െ്രെകം) സന്ദീപ് പാട്ടീലിനെ നിയോഗിച്ചതായി ബംഗലൂരു പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചിരുന്നു. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ് ) ഇഷ പന്ത് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com