ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല; ചെന്നിത്തലയുടേത് മ്ലേച്ചം പരാമര്‍ശം;  മറുപടിയുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 04:44 PM  |  

Last Updated: 08th January 2020 04:46 PM  |   A+A-   |  

 


കൊച്ചി: ടി പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയക്ക് മറുപടിയുമായി ബിജെപി. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ലെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പറഞ്ഞു. ഡിജിപി നിയമനം ഔദാര്യമല്ലെന്നും ചെന്നിത്തലയുടെത് മ്ലേച്ചം പരാമര്‍ശമാണെന്നും എംഎസ് കുമാര്‍ പറഞ്ഞു.

സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത വലിയ അപരാധം. അതിന്റെ ഫലം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അന്ന് ഡിജിപിയാകേണ്ടത് മഹേഷ്‌കുമാര്‍ സിംഗ്ലയെന്ന് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഒരു മലയാളി ആകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്.അതിന്റെ ദുരന്തം ഞങ്ങളൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്'  രമേശ് ചെന്നിത്തല പറഞ്ഞു.