പൊലീസിനെതിരേ കത്തെഴുതിവെച്ച് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞദിവസം കുട്ടുകാരനമായുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
പൊലീസിനെതിരേ കത്തെഴുതിവെച്ച് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ; പൊലീസുകാര്‍ക്കെതിരേ കത്തെഴുതിവെച്ച് 19കാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ അവലക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. മാധവന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതില്‍ പ്രദേശത്തെ പൊലീസിനെതിരെയും പരാമര്‍ശമുണ്ട്.

കഴിഞ്ഞദിവസം കുട്ടുകാരനമായുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരാതിക്കാരന്റെ അമ്മ വക്കീല്‍ ഗുമസ്തയാണെന്നും ഇവര്‍ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിച്ചെന്നുമാണ് കത്തില്‍ പറയുന്നത്. കൂടാതെ പൊലീസ് സ്‌റ്റേഷനിലെത്തിയ അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എഴുതിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com