കൃഷിക്കായി പറമ്പിലെ മണ്ണ് ഇളക്കിമറിച്ചു, കൂട്ടത്തോടെ പുറത്തേക്ക് വന്നത് കൂറ്റന്‍ പെരുമ്പാമ്പുകള്‍, പരിഭ്രാന്തിയില്‍ നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 03:27 PM  |  

Last Updated: 09th January 2020 03:27 PM  |   A+A-   |  

 

കോട്ടയം :  കൃഷിക്കുവേണ്ടി കാടുകയറി കിടന്നിരുന്ന പറമ്പ് വെട്ടിത്തെളിച്ച് മണ്ണ് ഇളക്കിയപ്പോല്‍ പുറത്തുവന്നത് അഞ്ചു വലിയ പെരുമ്പാമ്പുകള്‍. ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കി മറിച്ചപ്പോഴാണ് കുഴിയില്‍നിന്ന് പെരുമ്പാമ്പുകള്‍ പുറത്തെത്തിയത്. വടക്കേനട കോനാട്ട് സനല്‍കുമാറിന്റെ പുരയിടത്തിലാണ് കൃഷി ചെയ്യുന്നതിനായി മണ്ണ് ഇളക്കി മറിച്ചത്.

കാട്ടില്‍ നിന്നും പെരുമ്പാമ്പുകള്‍ വെളിയിലേക്ക് പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇതിനിടെ നാട്ടുകാരായ  പരമേശ്വരന്‍, റെജി എന്നിവര്‍ ചേര്‍ന്ന് പെരുമ്പാമ്പുകളെ പിടിച്ച് ചാക്കിനുള്ളിലാക്കി വനപാലകരെ അറിയിച്ചു. ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. വേറെ പാമ്പുകള്‍ ഇനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.