തന്റെ ഫോട്ടോ വച്ചുള്ള പ്രചാരണം വേണ്ട; ബിജെപി പ്രവര്‍ത്തകരോട് അദീല അബ്ദുല്ല

തന്റെ ഫോട്ടോ വച്ചുള്ള പ്രചാരണം വേണ്ട; ബിജെപി പ്രവര്‍ത്തകരോട് അദീല അബ്ദുല്ല
തന്റെ ഫോട്ടോ വച്ചുള്ള പ്രചാരണം വേണ്ട; ബിജെപി പ്രവര്‍ത്തകരോട് അദീല അബ്ദുല്ല

കല്പറ്റ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു എന്ന തരത്തില്‍ തന്റെ ചിത്രം ഉപയോഗിച്ചു നടക്കുന്ന പ്രചാരണത്തിന് എതിരെ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ പിന്‍മാറണമെന്ന് കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

ബിജെപി നേതാക്കളില്‍നിന്ന് പൗരത്വനിയമഭേദഗതി വിശദീകരിക്കുന്ന ലഘുലേഖ കൈപ്പറ്റുമ്പോള്‍ എടുത്ത ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫോട്ടോ ഉപയോഗിച്ച് കലക്ടര്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചു എന്ന തരത്തില്‍ പ്രചാരണമുണ്ടായി. 

ജില്ലയുടെ ഭരണാധികാരി എന്ന നിലയില്‍ ഓഫീസില്‍ വരുന്നവരെ കാണുന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തുകളോ നല്‍കുന്നത് വാങ്ങുകയും ചെയ്യുന്നത് തന്റെ ചുമതലയാണെന്നും അത് നിറവേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. ചൊവാഴ്ച വൈകീട്ടാണ് പ്രവര്‍ത്തകര്‍ ക്യാമ്പ് ഓഫീസിലെത്തിയത്. അവര്‍ കുറിപ്പ് കൈമാറുമ്പോള്‍ എടുത്ത ചിത്രം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍നിന്ന് പിന്മാറണമെന്നും കലക്ടര്‍ ഡോ. അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

അതിലെ ഉള്ളടക്കത്തോട് യോജിപ്പുണ്ടെന്ന് അറിയിച്ചിട്ടില്ല. ഫോട്ടോയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ഫോട്ടോയെടുത്തവര്‍ പിന്മാറണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com