ആനയ്ക്കും കാട്ടുപോത്തിനും പിന്നാലെ കരടിയും ; പോസ്റ്റ് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് തപാല്‍ ഉരുപ്പടികള്‍ തിന്നു ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 05:49 PM  |  

Last Updated: 10th January 2020 05:49 PM  |   A+A-   |  

 

ഗൂഡല്ലൂര്‍ : ആനയ്ക്കും കാട്ടുപോത്തിനും പിന്നാലെ കരടിയുടെ ആക്രമണവും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഗൂഡല്ലൂര്‍, കൂനൂര്‍ മേഖലയിലാണ് കരട് ശല്യം രൂക്ഷമായത്. പകല്‍ സമയങ്ങളില്‍പോലും കരടികള്‍ തേയില തോട്ടത്തിലൂടെ നടക്കുന്നതു കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയുടെ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം കൂനൂരിനടുത്തു കമ്പനി തേയില തോട്ടത്തിനു സമീപത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് കരടി കെട്ടിടത്തിന് അകത്തുകയറി. പോസ്റ്റ് ഓഫിസിലെ തപാല്‍ ഉരുപ്പടികള്‍ തിന്നു. മരുന്നു സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ വാതിലും തകര്‍ത്ത് കരടി കെട്ടിടത്തിനുള്ളില്‍ കയറി നാശം വരുത്തിയിരുന്നു.