തിരുവനന്തപുരത്ത് നാളെ കുടിവെള്ള വിതരണം മുടങ്ങും
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2020 05:14 PM |
Last Updated: 10th January 2020 05:17 PM | A+A A- |

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണത്തിനായി പമ്പിങ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും നഗരസഭയും വാട്ടര്‍ അതോറിറ്റിയും വ്യക്തമാക്കി.