വ്യാപാരിയെ ഇടിച്ചു വീഴ്ത്തി കടന്ന കാറിൽനിന്ന് ഒന്നര കോടി രൂപ പിടികൂടി; സ്വർണക്കടത്തു സംഘമെന്നു സംശയം
By സമകാലിക മലയാളം ഡെസ്ക് | Published: 10th January 2020 12:23 PM |
Last Updated: 10th January 2020 12:23 PM | A+A A- |
പ്രതീകാത്മക ചിത്രം
കണ്ണൂർ: വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചിട്ട് നിർത്താതെപോയ കാറിൽനിന്ന് 1.45 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെ നീലേശ്വരം കരുവാച്ചേരിയിൽ പച്ചക്കറി വ്യാപാരി തമ്പാനെയാണ് കാർ ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു.
നീലേശ്വരം പൊലീസ് മറ്റു സ്റ്റേഷനുകളിൽ വിവരം നൽകിയതിനെത്തുടർന്നു നടന്ന പരിശോധനയിലാണ്ക്കി കാർ പിടികൂടിയത്. വളപട്ടണം പൊലീസ് രാവിലെ 6.30ഓടെയാണ് കാർ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോർ താൻജി, സാഗർ ബാലസോകിലാര എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കസ്റ്റഡിയിലാണ്. കാസർകോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു ഇവർ.
പിടിയിലായവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയം ഉയർന്നതിനെത്തുടർന്ന് കാർ പരിശോധിച്ചപ്പാഴാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. പിന്നിലെ സീറ്റിനടിയിൽ ഇന്ധനം നിറക്കുന്ന ടാങ്കിൽ പ്രത്യേകം നിർമിച്ച അറയിലായിരുന്നു പണം സൂക്ഷിച്ചത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികൾ പറഞ്ഞു. ജാർഖണ്ഡ് രജിസ്ട്രേഷനുള്ള കാറും പ്രതികളെയും നീലേശ്വരം പൊലീസിന് കൈമാറി.