കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിച്ചു, കല്ലുകൊണ്ട് മുറിഞ്ഞതെന്ന് കരുതി വീട്ടുകാര്‍; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 07:32 AM  |  

Last Updated: 10th January 2020 07:32 AM  |   A+A-   |  

snake

 

തുറവൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ചാലാപ്പള്ളി നികര്‍ത്തില്‍ രഞ്ജിത്തിന്റേയും ബിന്‍സിയുടേയും മകള്‍ അവന്തികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് വന്ന് കുട്ടി വന്നു പറഞ്ഞു. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ വെച്ചായിരുന്നു സംഭവം. വെള്ളം മുറ്റത്തേക്ക് കയറാതിരിക്കാന്‍ പുരയിടത്തിന് ചുറ്റും കല്‍ക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. 

കല്‍ക്കെട്ടില്‍ നിന്ന് കല്ലുകൊണ്ട് മുറിഞ്ഞതാവാം എന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നതോടെ കുഞ്ഞിനെ സമീപത്തുള്ള ഡോക്ടറുടെ വീട്ടിലെത്തിച്ചു. ഇവിടെ വെച്ച് പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.