കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്നു
കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്നു. എഐസിസി അംഗമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്തതാണ് നിയമസഭയില്‍ എത്തിയത്. 1965 മുതല്‍ ഇദ്ദേഹം എഐസിസി അംഗമാണ്.

മലപ്പുറമാണ് മോഹനകൃഷ്ണന്റെ രാഷ്ട്രീയ തട്ടകം. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്നു മോഹനകൃഷ്ണന്‍. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല തുടങ്ങി പാര്‍ട്ടി ഏല്‍പ്പിച്ച നിരവധി ചുമതലകള്‍ മോഹനകൃഷ്ണന്‍ നിറവേറ്റിയിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമേ കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനായും ഇരുന്നിട്ടുണ്ട്. 1935ല്‍ കെ പി ഗോവിന്ദ മേനോന്റെയും അന്നപൂര്‍ണേശ്വരി അമ്മയുടെയും മകനായാണ് ജനനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com