'പതിവ് തെറ്റിച്ച് ഭാഗ്യദേവത കൈ നിറയെ തന്നു'; യുവാവിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം, പിന്നെയും ഭാഗ്യം

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് രാജേഷിന് ലഭിച്ചത്
'പതിവ് തെറ്റിച്ച് ഭാഗ്യദേവത കൈ നിറയെ തന്നു'; യുവാവിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം, പിന്നെയും ഭാഗ്യം

ആലപ്പുഴ: പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും, രാജേഷ് എന്ന യുവാവ് ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്തവണ ഭാഗ്യം തന്റെ കൂടെ ഉണ്ടാകുമെന്ന്. പുന്നപ്ര ചെന്നക്കല്‍  രാജു- ലീല ദമ്പതികളുടെ മകന്‍ പി ആര്‍ രാജേഷിനെയാണ് (41) ഭാഗ്യദേവത കടാക്ഷിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് രാജേഷിന് ലഭിച്ചത്. പികെ 337608 നമ്പര്‍ ടിക്കറ്റ് കാനറ ബാങ്ക് ആലപ്പുഴ ശാഖയില്‍ ഏല്‍പ്പിച്ചു. 

പുന്നപ്ര കപ്പക്കടയിലെ  വഴിയോര കച്ചവടക്കാരനില്‍ നിന്നു വാങ്ങിയ 25 ടിക്കറ്റില്‍ ഒന്നാം സമ്മാനത്തിനു പുറമെ 1000 രൂപയുടെ രണ്ട് സമ്മാനവും 500, 100 രൂപയുടെ ഓരോ സമ്മാനവും ഉണ്ട്. ഇന്റര്‍ ലോക്ക് ടൈലുകള്‍ പാകുന്ന ജോലിക്കാരനാണു രാജേഷ്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണു പതിവായി ലോട്ടറി വാങ്ങാറുള്ളത്.

നാളുകളായി ലോട്ടറിയെടുക്കുമെങ്കിലും ആദ്യമായാണു സമ്മാനം. ഭാര്യ രാധികയും മകള്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയും അടങ്ങുന്നതാണു കുടുംബം. പുതിയ വീടു വച്ച് ബിസിനസ് വിപുലപ്പെടുത്തുന്നതിനൊപ്പം സഹോദരിയെ സഹായിക്കണമെന്നുമാണ് രാജേഷിന്റെ ആഗ്രഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com