പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; വിദ്യാര്‍ഥിയും രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 06:51 AM  |  

Last Updated: 10th January 2020 06:51 AM  |   A+A-   |  

selfidead

 

കുഴിത്തുറ: സെല്‍ഫി എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ കാല്‍ വഴുതി നദിയില്‍ വീണ വിദ്യാര്‍ഥിയും, രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന്‍ അശ്വിന്‍ അശോക്(19), ആറ്റിങ്ങല്‍ എല്‍എംഎസ് ചര്‍ച്ചിന് സമീപം കൊച്ചുവീട്ടുവിള വീട്ടില്‍ അജിയുടെ മകന്‍ അഭയ്(19) എന്നിവരാണ് മരിച്ചത്. 

പടന്താലുമൂട്ടിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളെജിലെ ബിഎസ് സി ഡയാലിസിസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. തമ്രപര്‍ണി നദിയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കോളെജിന് അവധിയായതിനാല്‍ നാലംഘ സംഘം തമ്രപര്‍ണി നദിയുടെ മടിച്ചല്‍ ഭാഗത്ത് കുളിക്കാന്‍ എത്തി. 

സമീപത്തെ പാറയില്‍ നിന്ന് അശ്വിന്‍ സെല്‍ഫി എടുക്കുന്നതിന് ഇടയില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണു. അശ്വിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ അഭയും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവര്‍ക്കും നീന്തലറിയില്ല. ഒടുവില്‍ നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.