മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്; ഡ്രോണുകള്‍ക്ക് വിലക്ക് 

ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ
മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്; ഡ്രോണുകള്‍ക്ക് വിലക്ക് 

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാകളക്ടര്‍ എസ് സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ. കായല്‍ പ്രദേശത്തും നിരോധനാജ്ഞ ബാധകമാണ്. ഡ്രോണുകള്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണുകള്‍ പ്രദേശത്തേക്ക് പറത്തിയാല്‍ വെടിവെച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. 

ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം വീഴുക.  അര മണിക്കൂറിനകം ആല്‍ഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ന്നുവീഴും. സ്‌ഫോടന ദിവസം കുണ്ടന്നൂര്‍ ബൈപ്പാസിലും ഇടറോഡുകളിലും ഗതാഗതത്തിന് നിയന്ത്രണം ഏ്ര്‍പ്പെടുത്തിയിട്ടുണ്ട്. പൊളിക്കാന്‍ സജ്ജമായ ഫ്‌ലാറ്റുകളില്‍ പെസോ, ഐഐടി സംഘങ്ങള്‍ സന്ദര്‍ശിച്ച്് അവസാനവട്ട ഒരുക്കം വിലയിരുത്തി. 

അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി. ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഫ്‌ലാറ്റിലെ മോക്ഡ്രില്‍ നടപടിക്രമങ്ങളാണ് പൂര്‍ത്തിയായത്. മോക്ഡ്രില്‍ വിജയകരമായിരുന്നെന്ന് ഐജി. വിജയ് സാഖറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ ചെറിയ ചെറിയ പോരായ്മകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോരായ്മകള്‍ പരിഹരിക്കുമെന്നും സൈറണ്‍ കുറച്ചുകൂടി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യ വിലയിരുത്തലിന് ശേഷമാണ് മോക്ഡ്രില്‍ നടന്നത്. എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ മരട് നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com