മോദിയെ ജനം കത്തിക്കാത്തത് ഇതുകൊണ്ടാണ്; രാജമോഹന്‍ ഉണ്ണിത്താന്‍ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 09:43 PM  |  

Last Updated: 10th January 2020 09:43 PM  |   A+A-   |  

Rajmohan-Unnithan


കാസര്‍കോട്: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ വലഞ്ഞപ്പോള്‍ 50 ദിവസം തരൂ, പരിഹരിച്ചില്ലെങ്കില്‍ തന്നെ പെട്രോളൊഴിച്ചു കത്തിച്ചോളുവെന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്‍മാരുള്ളതുകൊണ്ടാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനുവരി 17ന് നടത്താന്‍ നിശ്ചയിച്ച എംപിമാരുടെ ലോംഗ് മാര്‍ച്ച് മാറ്റിവെക്കുന്നതറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആസാമില്‍ 19ലക്ഷം പേര്‍ക്കാണ് പൗരത്വമില്ലാതായത്. ഇതില്‍ 13ലക്ഷം ഹിന്ദുക്കളാണ്?. ആറു ലക്ഷം മുസ്‌ലിങ്ങളും. ആറുലക്ഷം പേര്‍ക്ക് പൗരത്വം നല്‍കില്ല. ഇവരെ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മൂവായിരം പേരെ പാര്‍പ്പിക്കാനാണ് 45കോടിയുടെ തടങ്കല്‍ പാളയം പണിയുന്നത്. ഇങ്ങനെ 600 തടങ്കല്‍ പാളയങ്ങളാണ് പണിയുന്നത്. ഹിറ്റ്‌ലര്‍ ചെയ്തതും ഇതാണ്. ആദ്യം തടങ്കല്‍ പാളയം. പിന്നിട് കോണ്‍സന്‍ട്രേഷന്‍ കാമ്പാക്കിമാറ്റി എന്നിട്ടും പരിഹരിക്കാതായപ്പോള്‍ ഗ്യാസ് ചേംബറിലിട്ട് കൊന്നു. അങ്ങനെ കൊല്ലാനാണോ പരിപാടിയെന്ന് ഇപ്പോള്‍ പറയണം. 

ഇസ്രായേല്‍ പാസാക്കിയ നിയമത്തിന് തുല്യമാണിത്. തിരിച്ചുവരവ് നിയമത്തില്‍ എല്ലാ ജൂതന്‍മാരോടും ഇസ്രായേലിലേക്ക് തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ പുറത്തുള്ള ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് വരാന്‍പറയുന്നു. ഫലത്തില്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നതാണ് മുസ്‌ലിങ്ങള്‍. മഹത്മാഗാന്ധിയും ഇന്ധിരാ ഗാന്ധിയും രാജീവ് ഗന്ധിയെയും കൊന്നത് മുസ്‌ലിങ്ങളല്ല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.