അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി ആദിത്യ മടങ്ങി; പുതുവര്‍ഷത്തിലെ ആദ്യ അവയവദാനം

By സമകാലിക മലയാളം ഡെസ്‌  |   Published: 11th January 2020 07:47 AM  |  

Last Updated: 11th January 2020 07:47 AM  |   A+A-   |  

adithya

 

തിരുവനന്തപുരം: അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ആദിത്യ മടങ്ങിയത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 21കാരനാണ് അവയവങ്ങള്‍ ദാനത്തിലൂടെ അഞ്ചുപേരുടെ രക്ഷകനായത്. 2020ലെ ആദ്യ അവയവദാനമാണ് ഇത്. ശാസ്തമംഗലം സ്വദേശികളായ  മനോജ്- ബിന്ദു ദമ്പതികളുടെ മകനാണ് ആദിത്യ.

ഡിസംബര്‍ 29നാണ് വെള്ളയമ്പലം ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷത്തിലും അവയവദാനത്തിന്റെ പ്രസക്തി മനസിലാക്കി അദിത്യയുടെ പിതാവ് മനോജ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ ബിന്ദുവും സഹാദരി സ്വാതികയും പിന്തുണയേകിയതോടെ ആദിത്യയുടെ അവയവങ്ങള്‍ അഞ്ച്‌പേര്‍ക്ക് പുതുജീവനാവുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ എ റംലാബീവി അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും നല്‍കി.