ആല്‍ഫ സെറീന്റെ ഒരുഭാഗം വീണത് കായലില്‍; പൂര്‍ണമായി തകര്‍ന്നില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 12:05 PM |
Last Updated: 11th January 2020 12:05 PM | A+A A- |

കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച ആല്‍ഫ സെറീ ഫ്‌ലാറ്റിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും വീണത് കായലിലേക്ക്. 11.44നാണ് ആല്‍ഫ സെറിന്‍ പൊളിച്ചത്. ഫ്‌ലാറ്റ് തകര്‍ന്നപ്പോള്‍ സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങി. സെക്കന്റുകളുടെ ഇടവേളകളിലാണ് ഫ്‌ലാറ്റിന്റെ രണ്ടു ബ്ലോക്കുകളും പൊളിച്ചത്.
ബി ബ്ലോക്ക് എന്ന ചെറിയ കെട്ടിടമാണ് ആദ്യം പൊളിച്ചത്. എച്ച്ടുഒ പൊളിഞ്ഞതുപോലെ ഇത് ഒറ്റയടിക്ക് താഴേക്ക് പതിച്ചില്ല. അവശിഷ്ടങ്ങള്‍ വശങ്ങളിലേക്ക് ചിതറി. ഇതിന് പിന്നാലെ എ ബ്ലോക്ക് എന്ന വലിയ കെട്ടിടവും പൊളിച്ചതോടെ വലിയ പൊടിപടലമാണ് അന്തരീക്ഷത്തില്‍ നിറഞ്ഞത്. എച്ച്ടുഒ ഫ്‌ലാറ്റ് തകര്‍ന്നതുപോലെ ആല്‍ഫ പൂര്‍ണമായി തകര്‍ന്നടിഞ്ഞിട്ടില്ല.
ഫ്‌ലാറ്റിന്റെ ഇരുപതു ശതമാനം കായലിലേക്ക് വീഴുമെന്ന് നേരത്തെ അധികൃതര്‍ സൂചന നല്‍കിയിരുന്നു. ആല്‍ഫയുടെ സമീപത്താണ് ഏറ്റവും കൂടുതല്‍ ജനവാസ കേന്ദ്രങ്ങളുള്ളത്. അതിനാല്‍ കായലിലേക്ക് ചരിച്ചാണ് ഫ്‌ലാറ്റ് പൊളിച്ചത്.