ആൺ സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ 21കാരി ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 05:21 PM |
Last Updated: 11th January 2020 07:13 PM | A+A A- |
തൊടുപുഴ: ആൺ സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ (21) യാണ് മരിച്ചത്.
സൗമ്യ തൂങ്ങി മരിക്കുകയായിരുന്നു. സുഹൃത്ത് തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.
പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പൊലീസ് സുഹൃത്തിനെ ചോദ്യം ചെയ്‍ത് വിട്ടയച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.