കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ് | Published: 11th January 2020 08:49 AM |
Last Updated: 11th January 2020 08:49 AM | A+A A- |

കൊല്ലം: കൊല്ലത്ത് പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം എഴുകോണ്‍ സ്‌റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചത്. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിനാണ് ആത്മഹത്യ ചെയ്തത്.
ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.