പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 11:45 AM  |  

Last Updated: 11th January 2020 11:45 AM  |   A+A-   |  

marad3

 

കൊച്ചി: പത്തൊന്‍പതു നിലകളുടെ ഫ്‌ലാറ്റ് സമുച്ചയം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴാനെടുത്തത് അഞ്ചു സെക്കന്‍ഡ് സമയം. 

മരട് മേഖലയാകെ പൊടിയില്‍ മുങ്ങിയെന്നതു മാത്രമാണ് ഫഌറ്റ് പൊളിക്കാന്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിന്റെ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പ്രത്യാഘാതം. വലിയ ശബ്ദമോ പ്രകമ്പനമോ ഉണ്ടായില്ല. എല്ലാം നശ്ചിയിച്ച് ഉറപ്പിച്ചതുപോലെ തന്നെ നടന്നതായി പൊളിക്കലിനു ചുമതലയുള്ള എഡിഫൈസ് കമ്പനി അധികൃതര്‍ പറഞ്ഞു.  

എച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്‌ഫോടനത്തിലാണ് നിലം പതിച്ചത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം, നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനെത്തുടര്‍ന്ന് വൈകുകയായിരുന്നു. 

സ്‌ഫോടനത്തിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി. രണ്ട് ഫഌറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.