പാലത്തിന് നടുക്കെത്തിയപ്പോഴേക്കും യാത്രക്കാരന്‍ ചങ്ങല വലിച്ചു; കേരള എക്‌സ്പ്രസ് അര മണിക്കൂര്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 07:51 AM  |  

Last Updated: 11th January 2020 07:51 AM  |   A+A-   |  

TRAIN

 

കോട്ടയം: പലത്തിന് നടുക്കെത്തിയ നിമിഷം യാത്രക്കാരിലാരോ ഒരാള്‍ ചങ്ങല വലിച്ചതോടെ കേരള എക്‌സ്പ്രസ് കുടുങ്ങി കിടന്നത് അര മണിക്കൂറോളം. യാത്രക്കാരിലാരോ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ യാത്രയാണ് അര മണിക്കൂര്‍ തടസപ്പെട്ടത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് നീലിമംഗലം പാലത്തില്‍ എത്തിയപ്പോഴാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും ട്രെയ്ന്‍ നിന്നു. പാലത്തില്‍ കാല്‍നടക്കാര്‍ക്കുള്ള നടപ്പാത ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് എഞ്ചിനില്‍ നിന്നിറങ്ങി ട്രെയ്‌നിന്റെ മധ്യഭാഗത്തേക്ക് ചെന്ന് പരിശോധന നടത്താന്‍ ലോക്കോ പൈലറ്റിന് സാധിച്ചില്ല. 

പിന്നാലെ ട്രെയ്‌നിന്റെ പിന്നില്‍ നിന്ന് ഗാര്‍ഡ് എത്തി പരിശോധന നടത്തിയപ്പോഴാ് ചങ്ങല വലിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യാത്ര പുനരാരംഭിച്ചു.