വായില്‍ തുണി തിരുകി ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 06:02 PM  |  

Last Updated: 11th January 2020 06:02 PM  |   A+A-   |  

arrest45

പ്രതീകാത്മകചിത്രം

 

തിരുവനന്തപുരം: പുല്ലുവിളയിൽ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഷൈനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. 

യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് നിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ നിജു വീട്ടില്‍ തന്നെയുണ്ടായിരുന്നു. 

ഷൈനിയുടെ വായില്‍ തുണി തിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷൈനിയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നു.