കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം...(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 11th January 2020 02:17 PM  |  

Last Updated: 11th January 2020 02:17 PM  |   A+A-   |  

 

കൊച്ചി: എല്ലാം സെക്കന്റുകളുടെ വ്യത്യാസത്തില്‍ അവസാനിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാലു ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിലംപതിച്ചപ്പോള്‍ ബാക്കിയായത്  കോണ്‍ക്രീറ്റ് കൂനമാത്രം... 

11.17നാണ് എച്ച്ടുഒ ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. 11.44ഓടെ ആല്‍ഫ ടവറുകളും വീണു. 

 

ആല്‍ഫയുടെ രണ്ട് ടവറുകള്‍ ചെരിച്ചാണ് വീഴ്ത്തിയത്. പൊടിപടലം അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ നിയന്ത്രണവിധേയമായിട്ടുണ്ട്. കുണ്ടന്നൂര്‍-തവര പാലത്തിന് ഒരുകോട്ടവും സംഭവിച്ചില്ല. 

വീടുകള്‍ക്കും കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആശങ്കകളൊഴിഞ്ഞതിന്റെ ആശ്വാസം പലരുടെയും സംസാരത്തില്‍ വ്യക്തം. ഭയപ്പെട്ടതുപോലെയൊന്നും സംഭവച്ചില്ലെന്ന് വ്യക്തമാക്കി എംഎല്‍ എം സ്വരാജും രംഗത്തെത്തി. സ്‌ഫോടനത്തില്‍  പ്രതീഷിച്ചതുപോലെ വലിയ പ്രകമ്പനമുണ്ടായില്ല. പൊടിപടലങ്ങള്‍ നിയന്ത്രിക്കാന്‍ അഗ്നിശമന സേന സജീവമായി ഇടപെടുകയാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.