കേരള ആര്‍ടിസി കാത്തു കിടക്കുന്നു, 'ഫാസ്ടാഗില്‍' കുതിച്ച് കര്‍ണാടക ആര്‍ടിസി

കര്‍ണാടകത്തിന്റെ ഹൈടെക് സംവിധാനത്തിനടുത്തെത്താന്‍ കേരള ആര്‍ടിസി ബസുകള്‍ക്ക് ഇനിയുമായിട്ടില്ല
കേരള ആര്‍ടിസി കാത്തു കിടക്കുന്നു, 'ഫാസ്ടാഗില്‍' കുതിച്ച് കര്‍ണാടക ആര്‍ടിസി

മൈസൂരു: കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ ഹൈടെക്കായി ദേശിയപാത ടോള്‍ പ്ലാസകളിലൂടെ പറക്കുമ്പോള്‍ കേരളത്തിന്റെ ബസുകള്‍ കാത്തു കിടക്കുന്നു. ടോള്‍ അടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ 'ഫാസ്ടാഗ്' പതിപ്പിച്ചാണ് കര്‍ണാടക കെഎസ്ആര്‍ടിസി കുതിക്കുന്നത്. 

കര്‍ണാടകത്തിന്റെ ഹൈടെക് സംവിധാനത്തിനടുത്തെത്താന്‍ കേരള ആര്‍ടിസി ബസുകള്‍ക്ക് ഇനിയുമായിട്ടില്ല. ദേശീയപാതകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശംവന്നതോടെയാണ് നടപടികള്‍ തുടങ്ങിയത്. എന്നാല്‍ കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതവഴി വരുന്ന കേരള ബസുകളില്‍ 'ഫാസ്ടാഗ്' എന്നു സജ്ജമാകുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 

ഗുണ്ടല്‍പേട്ടിലും നഞ്ചങ്കോടുമായി രണ്ട് ടോള്‍ പ്ലാസകളാണ് ഈ പാതയിലുള്ളത്. കേരളത്തിന്റെ ഒട്ടേറെ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണിത്. കോഴിക്കോട്‌കൊല്ലഗല്‍ പാതയിലെ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ എല്ലാ വാഹനങ്ങളെയുംപോലെ കര്‍ണാടക ബസുകളും ടോള്‍ പ്ലാസകളില്‍ പണമടച്ച് രശീതി വാങ്ങിയായിരുന്നു യാത്ര. പക്ഷേ, ഒരുമാസംകഴിയുന്നതിനുമുമ്പുതന്നെ അവര്‍ 'ഫാസ്ടാഗ്' സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. ഇപ്പോള്‍ സമയലാഭത്തിനുപുറമേ, അപ്പപ്പോള്‍ ടോള്‍ അടയ്ക്കുമ്പോഴുള്ള പ്രയാസം നീങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com