'ഞാന്‍ പിണറായിയെ പോലെ ഭീരുവല്ല; ഇതിനൊക്കെ ഞാന്‍ തന്നെ മതി'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ അഭിപ്രായക്കാരെന്നും മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യം -  കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിണറായിയുടെ ശ്രമം
'ഞാന്‍ പിണറായിയെ പോലെ ഭീരുവല്ല; ഇതിനൊക്കെ ഞാന്‍ തന്നെ മതി'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ അഭിപ്രായക്കാരെന്നും മുല്ലപ്പള്ളി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നല്‍കിയത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനായി കോടികളാണ് ചെലവിട്ടത്. രാഷ്ട്രീയനേട്ടം കൊയ്യലായിരുന്നു പിണറായിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പൗരത്വനിയമത്തിനെതിരെ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി രംഗത്തുവന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതുകൊണ്ട് നിയമം ഇല്ലാതാക്കാനാവില്ല. ഒരു സന്ദേശം നല്‍കാന്‍ മാത്രമെ കഴിയുകയുള്ളു. നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണ്. അല്ലെങ്കില്‍ പാര്‍ലമെന്റ് തന്നെ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വനിയമത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തെഴുതിയപ്പോള്‍  അവര്‍ സമരമുഖത്തായിരുന്നു. അപ്പോഴും അയാള്‍ കത്തെഴുതുക മാത്രമായിരുന്നെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. പൗരത്വനിയമത്തിനെതിരെ ജനാധിത്യമതേതരശക്തികള്‍ ഐക്യപ്പെടുന്നതില്‍  ഒരു തെറ്റുമില്ല. പക്ഷെ സിപിഎമ്മുമായി യോജിച്ച് കേരളത്തില്‍ സമരം ചെയ്യാന്‍ കോണ്‍ഗ്രസില്ല. അവരുമായി ചേര്‍ന്ന ഫാസിസറ്റ് വിരുദ്ധസമരം നടത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍് എന്റെ നിലപാടില്‍ മാറ്റമില്ല.  കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  എന്റെ അഭിപ്രായക്കാരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം നേതാക്കള്‍ എന്നെ ആക്രമിച്ചതുകൊണ്ട് എന്റെ നിലപാടില്‍ ഞാന്‍ വെള്ളം ചേര്‍ക്കില്ല. താന്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ഭീരുവല്ല. സിപിഎമ്മിന്റെ തനിക്കെതിരായ ആക്രമണത്തെ നേരിടാന്‍ താന്‍ തന്നെ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com