സെക്കന്‍ഡുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരം; പൊടിപടലം; ഹോളിഫെയ്ത്ത് നിലംപൊത്തി -വിഡിയോ

എച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്‌ഫോടനത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായത്
സെക്കന്‍ഡുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരം; പൊടിപടലം; ഹോളിഫെയ്ത്ത് നിലംപൊത്തി -വിഡിയോ


കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റു സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി. എച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്‌ഫോടനത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായത്. 

പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് 17 മിനിറ്റ് വൈകുകയായിരുന്നു. മൂന്നാമത്തെ സൈറന്റെ ഒടുവില്‍ നടന്ന സ്‌ഫോടനത്തോടെ പ്രദേശം പൊടിയില്‍ മുങ്ങി. 

ഹോളിഫെയ്ത്ത്, ആല്‍ഫ ഫഌറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ആദ്യ സൈറണ്‍ 10.30ന് തന്നെ മുഴക്കിയെങ്കിലും രണ്ടാം സൈറണ്‍ ഏതാനും മിനിറ്റുകള്‍ വൈകി. പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. 

സ്‌ഫോടനത്തിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി. രണ്ട് ഫഌറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.

നാളെ രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com