സ്‌ഫോടനത്തിന് മുന്‍പ് പൂജ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി

സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന്റെ ചുമതല
സ്‌ഫോടനത്തിന് മുന്‍പ് പൂജ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി

കൊച്ചി: മരടിലെ അനധികൃത ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ഫ്‌ലാറ്റുകളുടെ സമീപത്ത് നിന്നും 9മണിയോടെ ആളുകളെ ഒഴിപ്പിക്കുകയും, പത്തരയോടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. 

എച്ച്2ഒ ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ലാറ്റിന് മുന്‍പിലുള്ള പൂജ എട്ട് മണിയോടെ ആരംഭിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന്റെ ചുമതല. 

200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്‌സിലറോമീറ്ററുകളും, 21 ജിയോ ഫോണുകളുമാണ് സ്ഥാപിച്ചത്. മരട് നഗരസഭാ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് സ്‌ഫോടനം നിയന്ത്രിക്കുക. സ്‌ഫോടനം നടത്തുമ്പോള്‍ കെട്ടിട അവശിഷ്ടങ്ങള്‍ ചിതറി തെറിക്കില്ലെന്നും, ഫ്‌ലാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും എഡിഫൈസ് എംഡി ഉത്കര്‍ഷ മേത്ത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com