ഹോളിഫെയ്ത് എച്ച്2ഒ തകര്‍ക്കുമ്പോള്‍ പുതിയ ചരിത്രവും; മറികടക്കുക ചെന്നൈ മൗലിവക്കത്തെ 

ചെന്നൈയിലെ 11 നിലയുള്ള ഫ്‌ലാറ്റ് സമുച്ചയമാണ് ഇന്ത്യയില്‍ ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ കെട്ടിടം
ഫോട്ടോ: എ സനേഷ്
ഫോട്ടോ: എ സനേഷ്

കൊച്ചി: തീരദേശ പരിപാല നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുമ്പോള്‍ പുതിയ ചരിത്രം കൂടി പിറക്കും. ഇന്ത്യയില്‍ ഇതുവരെ തകര്‍ത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കെട്ടിടമാവും ഹോളിഫെയ്ത്. 

ചെന്നൈയിലെ 11 നിലയുള്ള ഫ്‌ലാറ്റ് സമുച്ചയമാണ് ഇന്ത്യയില്‍ ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ കെട്ടിടം. 19 നിലകളാണ് ഹോളിഫെയ്ത്തിനുള്ളത്. 2009ല്‍ ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന്‍ കെട്ടിടമാണ് മരട് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്ന എഡിഫൈസ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് അവസാനം കൈവെച്ച വലിയ ഓപ്പറേഷന്‍. 

2016 നവംബര്‍ രണ്ടിന് രാത്രി ഏഴരയ്ക്കാണ് ചെന്നൈ മൗലിവാക്കത്തെ പതിനൊന്ന് നില കെട്ടിടം പൊളിച്ചത്. രാജ്യാന്തര തലത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ത്ത ചരിത്രം നിരവധിയുണ്ട്. 707 അടി തൊട്ട് നിന്ന ന്യൂയോര്‍ക്കിലെ 270 പാര്‍ക്ക് അവന്യുവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്‍ത്തതാവട്ടെ 10 സെക്കന്റിനുള്ളില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com