അയല്‍വാസി പീഡിപ്പിച്ചു; നാല് മാസം ഗര്‍ഭിണി; മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 04:32 PM  |  

Last Updated: 12th January 2020 04:32 PM  |   A+A-   |  

Rape

 

കോട്ടയം; പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയായിരുന്നു. ജിഷ്ണുദാസ് നാലുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ചനിലയിലും മാതാപിതാക്കള്‍ തുങ്ങിമരിച്ചനിലയിലുമായിരുന്നു.