നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2020 04:44 PM |
Last Updated: 12th January 2020 04:44 PM | A+A A- |
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. എട്ട് മാസം മുൻപാണ് ഇവർ വിവാഹിതരായത്.
സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ കുളിമുറിയിൽ മൃതദേഹങ്ങൾ കണ്ടത്.
കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.