ഇടുക്കിയില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th January 2020 08:48 PM  |  

Last Updated: 12th January 2020 08:48 PM  |   A+A-   |  

 

ഇടുക്കി: തൂക്കുപാലത്തില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിന് പരിക്കേറ്റു. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പൗരത്വ നിയമഭേദഗതി വിശദീകരണ യോഗത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായി. റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയപ്പോഴാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്.