കോഴിക്കോട്ട് വീടിന്റെ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

കോഴിക്കോട് ഇരിങ്ങലില്‍ വീടിന്റെ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങലില്‍ വീടിന്റെ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. മൂരാട് ടാക്കീസ് റോഡിന് സമീപം മങ്ങിലൊടിതാഴെ പ്രഭാകരന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. 

ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്റ്റീല്‍ പാത്രത്തില്‍ നിറച്ച സ്‌ഫോടക വസ്തു വീടിന് നേരെ എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ ചുമരില്‍ വിള്ളലുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രഭാകരന്റെ പരാതിയില്‍ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com