ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു ; ​ഗുരുതര പരിക്ക്

തലമാനം വാഴവിളയില്‍ രാജന്‍കുട്ടിയെയാണ് കരടി ആക്രമിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട:  കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു. പത്തനംതിട്ടയിലെ മണ്ണീറ തലമാനത്താണ് സംഭവം. തലമാനം വാഴവിളയില്‍ രാജന്‍കുട്ടി (45)യെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് തലമാനം. സംഭവത്തെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com