​ഗൂ​ഗിളിലും താരമായി മരട് ഫ്ലാറ്റുകൾ ; ട്രെൻഡിങ്ങിൽ അഞ്ചാമത്

അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഗൂഗിൾ ട്രെൻഡിങ്ങിൽ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്ലാറ്റ് പൊളിക്കൽ അഞ്ചാമതെത്തി
​ഗൂ​ഗിളിലും താരമായി മരട് ഫ്ലാറ്റുകൾ ; ട്രെൻഡിങ്ങിൽ അഞ്ചാമത്

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കൽ ​ഗൂ​ഗിളിലും താരം. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽത്തന്നെ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞത് മരട് ഫ്ലാറ്റ് പൊളിക്കലാണ്. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഗൂഗിൾ ട്രെൻഡിങ്ങിൽ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്ലാറ്റ് പൊളിക്കൽ അഞ്ചാമതെത്തി.

ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്പോർട്‌സ് ഒന്നാം സ്ഥാനത്തും. എന്നാൽ വൈകീട്ട് ഏഴുമണിയായതോടെ, ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി ‘മരട് ഫ്ളാറ്റ്’ ഗൂഗിളിൽ നിറഞ്ഞുനിന്നു.ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ അനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com